ഇരിട്ടി: അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പവർ ഓഫ് അറ്റോർണി വ്യാജമായി ഉണ്ടാക്കി സ്ഥലം വില്‍പന നടത്തിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റില്‍.
കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ഉളിയില്‍ സ്വദേശി അക്കരമ്മല്‍ ഹൗസില്‍ കെ.വി. മായൻ, ഇരിട്ടിയിലെ ആധാരം എഴുത്തുകാരൻ കോയ്യോടൻ മനോഹരൻ എന്നിവരെയാണ് കണ്ണൂർ ടൗണ്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
2023 ഡിസംബർ 12 നാണ് കേസിനാസ്പദമായ സംഭവം. ഇരിട്ടി താലുക്കിലെ ഉളിയില്‍ എന്ന സ്ഥലത്തെ 0.1872 ഹെക്ടർ ഭൂമി വില്‍പന നടത്തുന്നതിനായാണ് വ്യാജ പവർ ഓഫ് അറ്റോർണി ഉണ്ടാക്കിയത്. അഡ്വ. സി. കെ. രത്‌നാകരന്റെ രജിസ്‌ട്രേഷൻ നമ്ബറും സീലും ഉപയോഗിച്ച് കൃത്രിമ ഒപ്പിട്ട് നോട്ടറി അറ്റസ്റ്റ് ചെയ്തതായി കാണിച്ചു. തുടർന്ന് പവർ ഓഫ് അറ്റോർണി അസ്സല്‍ എന്ന രീതിയില്‍ ഉളിയില്‍ സബ് രജിസ്ട്രാർ ഓഫീസില്‍ ഹാജരാക്കുകയും സ്ഥലം വീരാജ് പേട്ട സ്വദേശിക്ക് രജിസ്റ്റർ ചെയ്യുകയും ചെയ്യുകയായിരുന്നു.
ഇതിനിടയില്‍ ജില്ലാ രജിസ്റ്റർക്ക് കിട്ടിയ പരാതിയില്‍ വിശദമായ പരിശോധന നടന്നു. ആർക്കും പവർ ഓഫ് അറ്റോർണി അറ്റസ്റ്റ് ചെയ്ത് നല്‍കിയിട്ടില്ലെന്ന് അഡ്വ.സി.കെ. രത്‌നാകരൻ ജില്ലാ റജിസ്ട്രാറെ അറിയിച്ചു. വ്യാജ ഒപ്പും സീലും ഉണ്ടാക്കിയതിന് സി.കെ. രത്‌നാകരന്റെ പരാതിയില്‍ മായനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് എഴുത്തുകാരനായ മനോഹരനാണ് ആധാരം ഉണ്ടാക്കിയതെന്ന് മനസ്സിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post a Comment