ഡാഷിലെ ഈ 'രഹസ്യ' ബട്ടണിന്റെ ഉപയോഗം പലര്‍ക്കും അറിയില്ല! ഒറ്റ അമര്‍ത്തലില്‍ മാറ്റം അനുഭവിച്ചറിയാം



ഇന്നത്തെ കാലത്ത് കാര്‍ ക്യാമ്ബിനുകള്‍ പലതരം നൂതന സവിശേഷതകളാല്‍ സമ്ബന്നമാണ്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ ഒരു കാര്‍ വാങ്ങിയാല്‍ വളരെ പ്രധാനപ്പെട്ടതും അടിസ്ഥാനപരമായ ഫീച്ചറുകളെ കുറിച്ച്‌ മാത്രമേ ബോധവാന്മാരാകൂ.
അതിന്റെ ഉപയോഗം നമ്മള്‍ നല്ല രീതിയില്‍ പഠിച്ച്‌ വെക്കും. എന്നാല്‍ പലപ്പോഴും കാര്‍ ഉടമകള്‍ക്ക് കൃത്യമായ ഉപയോഗം അറിയാത്ത നിരവധി ഫംഗ്ഷനുകള്‍ കാറിനകത്തുണ്ട്. അത്തരത്തില്‍ ഒന്നാണ് എയര്‍ റീസര്‍ക്കുലേഷന്‍ ബട്ടണ്‍. ചിലര്‍ക്കൊക്കെ ഇതിന്റെ ഉപയോഗം അറിയാമെങ്കിലും കുറച്ച്‌ പേര്‍ക്ക് ഇതുകൊണ്ടുള്ള ഉപകാരം അറിയില്ല. പ്രത്യേകിച്ച്‌ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഡല്‍ഹിയിലെല്ലാം ഈ ഫംഗ്ഷന്‍ കൊണ്ടുള്ള ഉപകാരം പറഞ്ഞറിയിക്കാന്‍ പറ്റില്ല.
അന്തരീക്ഷ മലിനീകരണം രൂക്ഷമായ കാരണം രാജ്യതലസ്ഥാനമായ ഡല്‍ഹി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഡല്‍ഹിയില്‍ ഇപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിക്കുകയാണ്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ അപകടകരമായ നിലയായ 500 കടന്നു. ആരോഗ്യമുള്ളവരെപ്പോലും ബാധിക്കുന്ന നിലയിലാണ് മലിനീകരണത്തിന്റെ തോത് എന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഈ സാഹചര്യത്തിലും ഓഫീസിലേക്കും മറ്റും കാറില്‍ യാത്ര ചെയ്യേണ്ടതായി വരും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ കാറിലെ എയര്‍ റീസര്‍ക്കുലേഷന്‍ ബട്ടണിന്റെ (Air Recirculation Button) ശരിയായ ഉപയോഗം അറിഞ്ഞിരുന്നാല്‍ വളരെ ഉപകാരമാണ്. കാരണം ഈ ബട്ടണിന്റെ ഉപയോഗം അറിഞ്ഞില്ലെങ്കില്‍ പുറത്തെ മലിനമായ വായു കാറില്‍ പ്രവേശിക്കും. അത് നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. പൊതുവേ കാറിന്റെ അകത്ത് ഇരിക്കുന്നവര്‍ ഡല്‍ഹിയില്‍ സുരക്ഷിതരായിരിക്കും.
എന്നാല്‍ അവര്‍ എയര്‍ റീസര്‍ക്കുലേഷന്‍ ബട്ടണ്‍ ശരിയായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. എയര്‍ റീസര്‍ക്കുലേഷന്‍ സംവിധാനം എല്ലാ കാറുകളിലും ലഭ്യമാണ്. എന്നാല്‍ ചില ഹൈ-എന്‍ഡ് കാറുകളില്‍ ഇത് ഓട്ടോമാറ്റിക് ആണെന്ന് മാത്രം. എയര്‍ റീസര്‍ക്കുലേഷന്‍ ബട്ടണ്‍ പൊതുവേ എസിയുടെ ബട്ടണിന് സമീപമാണ് നല്‍കാറുള്ളത്. ഒരു കാറിന്റെ ഉള്ളില്‍ സര്‍ക്കുലാര്‍ ആരോ ഉള്‍ക്കൊള്ളുന്നതാണ് എസി റീസര്‍ക്കുലേഷന്റെ ലോഗോ.

Post a Comment

Previous Post Next Post