കണ്ണൂർ : ജനനമരണങ്ങളുടെ രജിസ്‌ട്രേഷൻ നടപടി കാര്യക്ഷമമാക്കാൻ ജില്ലാതല കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.
ജനന മരണ രജിസ്‌ട്രേഷൻ സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളിലും വകുപ്പുകളിലും ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകും. പഴയകാല രജിസ്‌ട്രേഷൻ രേഖകൾ ബൈൻഡ് ചെയ്ത് സൂക്ഷിക്കണം. രജിസ്ട്രാർ ഇതിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. രജിസ്ട്രാർമാർക്ക് തദ്ദേശസ്ഥാപനതലത്തിൽ പരിശീലനം നൽകാനും തീരുമാനമായി. രജിസ്‌ട്രേഷൻ നടപടികൾക്ക് സ്കൂളുകളിലെ പ്രഥമാധ്യാപിക, അങ്കണവാടി-ആശാവർക്കർമാർ എന്നിവരുടെ സേവനം ഉറപ്പാക്കണം. ഉന്നതികളിൽ എസ്.ടി. പ്രൊമോട്ടർമാർ വഴി രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന കാര്യങ്ങൾ അറിയിക്കണം. യോഗത്തിൽ എ.ഡി.എം. സി. പദ്മചന്ദ്രകുറുപ്പ് അധ്യക്ഷനായി.
Post a Comment