കരുവൻചാൽ: കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച കരു വൻചാൽ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം വൈകുന്നത് ജനങ്ങളിൽ ഏറെ പ്രതിഷേധമുയർത്തുന്നതിനിടെ താൽക്കാലികമായുള്ള അപ്രോച്ച് റോഡ് പ്രവൃത്തി ഇന്ന് രാവിലെ മുതൽ തുടങ്ങി. കരുവൻചാൽ ടൗൺ ഭാഗത്തെയും ന്യൂബസാർ ഭാഗ ത്തെയും ബന്ധിപ്പിച്ചുള്ള പാല ത്തിന്റെ ഇരുവശത്തായി മണ്ണിട്ട് താൽക്കാലികമായി അപ്രോച്ച് റോഡ് നിർമ്മിച്ച് ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതിയ പാലത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. എതിർഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയ പാലത്തിലൂടെ തന്നെ കടന്നു പോകും. കരുവൻചാൽ ടൗണിലും ന്യൂബസാർ ഭാഗത്തുമായി അനുഭവ പ്പെട്ടുകൊണ്ടിരിക്കുന്ന അതിരൂക്ഷ മായ ഗതാഗതക്കുരുക്ക് പരിഹരിക്കു ന്നതിനായാണ് ഇത്തരമൊരു സംവി ധാനമൊരുക്കുന്നത്. കോൺക്രീറ്റ് ഭിത്തി അടക്കമുള്ള അപ്രോച്ച് റോഡിന്റെ പ്രവൃത്തി വൈകുന്ന സാഹചര്യത്തിലാണ് പാലത്തിൻ്റെ - ഇരുഭാഗത്തും മണ്ണിട്ട് താൽക്കാലിക റോഡ് നിർമ്മിക്കുന്നത്. ഇതിനുശേഷം അടുത്ത ഘട്ടമായി അപ്രോച്ച് റോഡിന്റെ പ്രവൃത്തി നട ത്താനാണ് തീരുമാനം.
കരുവൻചാൽ പുതിയപാലം ഗതാഗതത്തിനായി തുറന്നുനൽകും ;താൽക്കാലിക അപ്രോച്ച് റോഡ് പ്രവൃത്തി തുടങ്ങി
Alakode News
0
Post a Comment