സംസ്ഥാനത്ത് തുലാവർഷം ദുർബലമായതോടെ പകലും രാത്രിയിലും താപനില വർധിച്ചു. വടക്കൻ കേരളത്തില്‍ കഠിനമായ ചൂടാണ് . കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് അനുസരിച്ച് കഴിഞ്ഞ 3 ദിവസവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടില്‍ ( 36.7, 36.8°c). കേന്ദ്ര കാലാവസ്‌ഥ വകുപ്പിൻ്റെ തന്നെ ഓട്ടോമാറ്റിക് സ്‌റ്റേഷനുകളില്‍ കഴിഞ്ഞ 3-4 ദിവസങ്ങളിലായി 35-40°c ഇടയിലാണ് ഉയർന്ന ചൂട് രേഖപെടുത്തുന്നത്.
വടക്കൻ കേരളത്തിലാണ് കൂടുതല്‍ വരണ്ട അന്തരീക്ഷ കാലവസ്ഥ തുടരുന്നത്.
നവംബർ 10,11 ദിവസങ്ങള്‍ വിവിധ ജില്ലകളില്‍ അനുഭവപ്പെട്ട ചുട് (ഡിഗ്രി സെല്‍ഷ്യസില്‍)കണ്ണൂർ - 37.2, 36.4 കാസർകോട്- 37.6, 36.1 മലപ്പുറം- 36.1 35.3 കോഴിക്കോട്- 35.7, 35 തിരുവനന്തപുരം- 36.4, 35 പത്തനംതിട്ട- 36.2, 34.9 പാലക്കാട്- 35.1,കോട്ടയം- 34.6 - 35.4, 34.5 എറണാകുളം- 36.6, 34.3 കൊല്ലം- 34.1, 34.1 ആലപ്പുഴ - 34.9, 33.8 തൃശൂർ- 34.4, 33.7 വയനാട്- 31, 30.6 ഇടുക്കി- 28.4, 29
Post a Comment