തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് സംഭവിച്ചത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,360 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,045 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,685 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 56,680 രൂപയായിരുന്നു.
നവംബർ 14 മുതലാണ് സംസ്ഥാനത്തെ സ്വർണവിലയില്‍ കുറവ് സംഭവിച്ച് തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 59,080 രൂപയായിരുന്നു. സ്വർണത്തിന്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്കുകള്‍, സർക്കാർ നയങ്ങള്‍ എന്നിവ സ്വർണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. കൂടാതെ, സമ്ബദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള അവസ്ഥയും മറ്റ് കറൻസികള്‍ക്കെതിരെ യുഎസ് ഡോളറിന്റെ നിലവാരവും ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ നിർണയിക്കുന്നുണ്ട്.
ഇന്നത്തെ വെളളിവില
സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് മാറ്റം സംഭവിച്ചിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ വില 101 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 1,01,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ വില 1,00,000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്ബോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
Post a Comment