ചെറുപുഴയിൽ ആഘോഷങ്ങളിൽ ഹരിത പെരുമാറ്റച്ചട്ടം

ചെറുപുഴ : ചെറുപുഴ പഞ്ചായത്തിൽ നടക്കുന്ന ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഹരിത പെരുമാറ്റ ചട്ടവും മാലിന്യ നിർമാർജ്ജന സംവിധാനവും കർശനമായി നടപ്പാക്കാൻ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളുടെയും വ്യാപാര സംഘടനകളുടെയും ഓഡിറ്റോറിയം കാറ്ററിങ് യൂണിറ്റുകളുടെയും യോഗം തീരുമാനിച്ചു. ആഘോഷ പരിപാടികളിൽ ഹരിത പെരുമാറ്റ ചട്ടം പാലിക്കാത്തവർക്കും ഒറ്റത്തവണ ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ ഉപയോഗിക്കുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും.
ഉത്സവാഘോഷ സ്ഥലങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നവർക്ക് പഞ്ചായത്തിൽ നിന്ന് താല്കാലിക ലൈസൻസും ഹെൽത്ത് ഇൻസ്‌പെക്ടറുടെ സർട്ടിഫിക്കറ്റും നിർബന്ധമാക്കി.പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.മോഹനൻ, മെഡിക്കൽ ഓഫീസർ ഡോ. ജിത്തു, ഹെൽത്ത് ഇൻസ്‌പെക്ടർ വി. മുഹമ്മദ്‌ ഷെരീഫ്, വി.ഇ.ഒ. പ്രജീഷ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post