ചിറവക്ക് ട്രാഫിക് സിഗ്നൽ ഉദ്ഘാടനം 26-ന്

തളിപ്പറമ്പ് : ചിറവക്കിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നലിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11-ന് നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായി നിർവഹിക്കും. നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിലാണ് ചിറവക്കിൽ ട്രാഫിക്ക് സിഗ്നൽ സ്ഥാപിച്ചത്.
ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതോടെ ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള യാത്രക്കാർ ദേശീയപാതയോരത്തെ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിലായിരിക്കും ബസ് കാത്തുനിൽക്കേണ്ടത്. യോഗത്തിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കല്ലീങ്കൽ പദ്‌മനാഭൻ, പി.പി.മുഹമ്മദ്‌ നിസാർ, സബ് ആർ.ടി.ഒ. രമേശൻ, ട്രാഫിക് എസ്.ഐ. രഘുനാഥൻ, എം.വി.ദേവദാസ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post