കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ യുവതിയെ കൊന്ന് കുഴിച്ചു മൂടിയതായി സ്ഥിരീകരണം. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മി ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കരൂർ സ്വദേശി ജയചന്ദ്രനെ ആണ് കസ്റ്റഡിയില്‍ എടുത്തത്.
ഇക്കഴിഞ്ഞ ആറാം തിയതി മുതലാണ് ജയലക്ഷ്മിയെ കാണാതെ ആയത്. ഇതേ തുടർന്ന് ബന്ധു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം വ്യക്തമായത്. ജയചന്ദ്രനുമായി യുവതി അടുപ്പത്തില്‍ ആയിരുന്നു. എന്നാല്‍ അടുത്തിടെയായി യുവതിയ്ക്ക് മറ്റാരുമായോ ബന്ധമുണ്ടെന്നായിരുന്നു ജയചന്ദ്രന്റെ സംശയം. ഇതേ തുടർന്നാണ് യുവതിയെ ഇയാള്‍ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്.
വിജയലക്ഷ്മി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊബൈല്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ എറണാകുളത്തുവച്ച് കെഎസ്‌ആർടിസി ബസില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ എറണാകുളം സെൻട്രല്‍ സ്റ്റേഷനില്‍ കൈമാറിയത്. തുടർന്ന് മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്ന് ജയചന്ദ്രനുമായി അടുപ്പമുള്ളതായി പോലീസ് കണ്ടെത്തുകയായിരുന്നു.
Post a Comment