കൊച്ചി : മദ്യപിച്ച് വാഹനമോടിച്ചതിന് നടൻ ഗണപതിക്കെതിരെ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് നടൻ ഓടിച്ചിരുന്ന വാഹനം പൊലീസ് തടയുകയായിരുന്നു.
പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനാണ് നടനെതിരെ പോലീസ് കേസെടുത്തത്.കളമശ്ശേരി പൊലീസാണ് ഗണപതി ഓടിച്ച വാഹനം പിടികൂടിയത്. ചാലക്കുടിയില്‍ നിന്ന് അപകടകരമായ രീതിയില്‍ വണ്ടിയോടിച്ച് എത്തുന്നു എന്ന വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.
Post a Comment