കൊച്ചി: ഐഎസ്‌എല്ലില്‍ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ തകർത്തത്.
കൊച്ചിയില്‍ നടന്ന മത്സരത്തില്‍ നോവ സദോയ്, ജീസസ് ജിമെനനസ്, രാഹുല്‍ കെ. പി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകള്‍ നേടിയത്.
തുടർച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ക്ലീൻഷിറ്റ് ആണിത്.
Post a Comment