റേഷൻ കാര്‍ഡുകള്‍ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; തിങ്കളാഴ്ച മുതല്‍ അപേക്ഷിക്കാം


തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ തിങ്കളാഴ്ച മുതല്‍ അപേക്ഷ നല്‍കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകള്‍ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ തിങ്കളാഴ്ച രാവിലെ 11 മുതല്‍ നല്‍കാം.

അപേക്ഷകള്‍ ഡിസംബർ പത്തിന് വൈകുന്നേരം അഞ്ചുവരെ ഓണ്‍ലൈനായി സ്വീകരിക്കും.

ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ ecitizen.civilsupplieskerala.gov.in വഴിയോ അപേക്ഷ സമർപ്പിക്കാം.

Post a Comment

Previous Post Next Post