ശ്രീകണ്ഠപുരം-ചെമ്ബന്തൊട്ടി-നടുവില്‍ റോഡിന്‍റെ ആദ്യഘട്ടം ഡിസംബർ 31 നുള്ളില്‍ പൂർത്തിയാക്കുമെന്ന് സജീവ് ജോസഫ് എംഎല്‍എ.

ചെമ്ബന്തൊട്ടി: കിഫ്ബി ഫണ്ടില്‍ നിന്നുള്ള 48 കോടി രൂപ ചെലവഴിച്ച്‌ നവീകരണം നടത്തി വരുന്ന ശ്രീകണ്ഠപുരം-ചെമ്ബന്തൊട്ടി-നടുവില്‍ റോഡിന്‍റെ ആദ്യഘട്ടം ഡിസംബർ 31 നുള്ളില്‍ പൂർത്തിയാക്കുമെന്ന് സജീവ് ജോസഫ് എംഎല്‍എ.
പണി പൂർത്തിയാകുമ്ബോള്‍ ശ്രീകണ്ഠപുരം ടൗണ്‍ പോലെ ചെമ്ബന്തൊട്ടി ടൗണും മനോഹരമാകും. ടൗണില്‍ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമിക്കും. 

സർവീസ് റോഡുകള്‍ കയറ്റം കുറച്ച്‌ മെക്കാഡം ടാറിംഗ് നടത്തും. റോഡ് പണിയുടെ പുരോഗതി വിലയിരുത്തുന്നതിന് ചെമ്ബന്തൊട്ടി പാരീഷ് ഹാളില്‍ ചേർന്ന യോഗം സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ആന്‍റണി മഞ്ഞളാംകുന്നേല്‍ റോഡ് പണിയുടെ പുരോഗതിയും പോരായ്മയും ചൂണ്ടിക്കാണിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ.സി. ജോസഫ്, ജോസഫീന വർഗീസ്, വാർഡ് കൗണ്‍സിലർമാരായ കെ.ജെ. ചാക്കോ കൊന്നയ്ക്കല്‍, കെ.വി. കുഞ്ഞിരാമൻ, നെടിയേങ്ങ സഹകരണ ബാങ്ക് പ്രസിഡന്‍റ് ജോണി പെരുമ്ബള്ളില്‍, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കള്‍, കിഫ്ബി, പിഡബ്ല്യുഡി എൻജിനിയർമാർ, റോഡ് കമ്മറ്റി എക്സിക്യൂട്ടിവ് അംഗങ്ങള്‍, വ്യാപാരികള്‍, ടാക്സി-ഓട്ടോ തൊഴിലാളികള്‍ എന്നിവർ ചർച്ചയില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post