മലയോര ഹൈവേയില്‍ നടുവിലിനും കരുവഞ്ചാലിനും ഇടയിലുള്ള താവുകുന്നിലെ ഹെയർപിൻ വളവില്‍ അപകടങ്ങള്‍ തുടർക്കഥയാകുന്നു.
അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭാര വാഹനങ്ങളും, മറ്റു വാഹനങ്ങളും ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കയാണ്.
ഇന്ന് ഭാരം കയറ്റിയ ലോറി നിയന്ത്രണം വിട്ട് റോഡിൽ മറിയുകയുണ്ടായി.
റോഡ് നിർമാണത്തിലെ അശാസ്ത്രീയയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരം കാണാൻ ഇതുവരെ തയാറായിട്ടില്ല.
ഇവിടെ റോഡ് പുനർനിർമിച്ച സമയത്തുതന്നെ റോഡിന്‍റെ അശാസ്ത്രീയത നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഇത് അവഗണിക്കുകയാണുണ്ടായത്. അപകടങ്ങള്‍ തുടർക്കഥയായപ്പോള്‍ ഉദ്യോഗസ്ഥർക്ക് ഇത് ബോധ്യമായെങ്കിലും നാളിതുവരെയായിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. ഇവിടെ വലിയ വളവും കയറ്റവും കൂടി ആയിട്ടും റോഡില്‍ അപകടസൂചന ബോർഡുകളോ രാത്രിയില്‍ അപകടം കുറയ്ക്കുന്നതിന് സ്ട്രീറ്റ് ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല.
-
Post a Comment