കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.
യുഡിഎഫിലെ ജൂബിലി ചാക്കോയെ 7ന് എതിരെ 16 വോട്ടുകള്‍ക്കാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. വോട്ടെടുപ്പില്‍ നിന്ന് പി പി ദിവ്യ വിട്ടു നിന്നു.
വോട്ടെടുപ്പ് ഹാളില്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചില്ല.
Post a Comment