പുലിഭീതിയിൽ ചപ്പാരപ്പടവ് - എടക്കോം, പെരുവണ - ചപ്പാരപ്പടവ് -എരുവാട്ടി റോഡ് എന്നിവിടങ്ങളിൽ ഒക്കെ സാന്നിധ്യം



ചപ്പാരപ്പടവ് : ചപ്പാരപ്പടവ് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മാസങ്ങളായി പുലിയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്‌ച പുലർച്ചെയുമായി എടക്കോം, പെരുവണ പ്രദേശങ്ങളിൽ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ മുതൽ ചപ്പാരപ്പടവ് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വനംവകുപ്പ് സംഘം പരിശോധന നടത്തി. വിവിധയിടങ്ങളിൽ അജ്ഞാതമൃഗത്തിൻ്റെ കാൽപ്പാടുകൾ കണ്ടെങ്കിലും പുലിയുടേത് തന്നെയെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

ഇതിന് പുറമെ ചപ്പാരപ്പടവ് -എരുവാട്ടി റോഡിൽ അപ്പിച്ചിക്കയറ്റത്തിന് സമീപം അജ്ഞാതമൃഗത്തിന്റെ രക്തം തളംകെട്ടിക്കിടന്നത് പ്രദേശവാസികളെ തളംകെട്ടിക്കിടന്നത് പ്രദേശവാസികളെ ആശങ്കയിലാക്കി. വനം വകുപ്പിന്റെ പരിശോധനയിൽ പ്രദേശത്തുനിന്ന് മൂന്ന് വെടിയുണ്ടകൾ കണ്ടെടുത്തു.

ചപ്പാരപ്പടവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലിസാന്നിധ്യം സ്ഥിരമാക്കുന്നത് പ്രദേശത്തെ സ്വകാര്യ ഭൂമികളിൽ ഒരു ഭാഗം കാടുപിടിച്ചുകിടക്കുന്നത്, പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായത്, ജലലഭ്യത, തെരുവുനായ്ക്കൾ എന്നിവ കൊണ്ടാണെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. 

പ്രദേശവാസികൾ രാത്രിയാത്ര കഴിവതും ഒഴിവാക്കുക, രാത്രിയിൽ വീടിന് പുറത്ത് വെളിച്ചം ഇടുക എന്നീ നിർദേശങ്ങൾ വനം വകുപ്പ് നൽകി. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീശന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.ര ഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. ഷാഫി, കെ. അരുൺ, അരുൺ ലക്ഷണൻ എന്നിവർ സ്ഥലങ്ങൾ പരിശോധിച്ചു.


Post a Comment

Previous Post Next Post