ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത ടൂറിസം കേന്ദ്രം

ശ്രീകണ്ഠപുരം : ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. സജീവ് ജോസഫ് എം.എൽ.എ. പ്രഖ്യാപനം നടത്തി. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻറ് മിനി ഷൈബി അധ്യക്ഷത വഹിച്ചു.
ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ.കെ.സോമശേഖരൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മധു തൊട്ടിയിൽ, അംഗങ്ങളായ അബ്രഹാം കാവനാടിയിൽ, ജോയി ജോൺ, ജയശ്രീ ശ്രീധരൻ, പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ്, കുടിയാൻമല ഫാത്തിമമാതാ പള്ളിവികാരി ഫാ. അഭിലാഷ് ജോസ് ചെല്ലങ്ങോട്ട്, പൊട്ടൻപ്ലാവ് സെയ്ന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് ആനചാരിൽ, ഡി.ടി.പി.സി. സെക്രട്ടറി ജിജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post