കണ്ണൂർ ' മുണ്ടേരിയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായരണ്ട് യുവാക്കള്‍ മരിച്ചു.കയ്യംകോട്ടെ ഹാരിസിന്റെ മകൻ അജാസ്(22),കണ്ണാടിപ്പറമ്ബ് കാരയാപ്പിലെ വിഷ്ണു (22)എന്നിവരാണ് മരിച്ചത്.വൈകിട്ട് 6 മണിയോടെ മുണ്ടേരി പാലത്തിന് സമീപത്താണ് അപകടം നടന്നത്.
മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും കണ്ണാടിപറമ്ബ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment