മെസിപ്പട കേരളത്തിൽ എത്തും; ഔദ്യോഗികമായി അറിയിച്ച് മന്ത്രി


അർജന്റീന കേരളത്തിൽ വരുന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച് കായികമന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീനൻ ടീമുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിക്കുന്നത്. മത്സരത്തിന്റെ തീയതി വ്യക്തമാക്കേണ്ടത് അർജന്റീനയാണ്. മെസി ഉൾപ്പെടെയുള്ള ടീമാണ് എത്തുകയെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം നൽകുന്ന പ്രഖ്യാപനമാണ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

Post a Comment

Previous Post Next Post