ജയില്‍ ചപ്പാത്തിക്ക് ഈ മാസം 21 മുതല്‍ വില കൂടും. ഒരു ചപ്പാത്തിക്ക് രണ്ടു രൂപ എന്നത് മൂന്നു രൂപയാക്കും

തൃശൂർ: ജയില്‍ ചപ്പാത്തിക്ക് ഈ മാസം 21 മുതല്‍ വില കൂടും. ഒരു ചപ്പാത്തിക്ക് രണ്ടു രൂപ എന്നത് മൂന്നു രൂപയാക്കും.

പത്തു എണ്ണത്തിന്റെ പാക്കറ്റിന് 30 രൂപ നല്‍കേണ്ടിവരും. 

തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രല്‍ പ്രിസണ്‍ ആൻഡ് കറക്ഷൻ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകള്‍ എന്നിവിടങ്ങളിലാണ് ജയില്‍ ചപ്പാത്തി നിർമിക്കുന്നത്. 

2011ലാണ് ചപ്പാത്തി നിർമാണ യൂനിറ്റുകള്‍ സ്ഥാപിച്ചത്. അന്നുമുതല്‍ രണ്ടു രൂപയാണ് വില. ഗോതമ്ബുപൊടിയുടെയും മറ്റും വില ഉയർന്ന പശ്ചാത്തലത്തിലാണ് വിലവർധന.

Post a Comment

Previous Post Next Post