ചെറുപുഴ: തട്ടുമ്മലില്‍നിന്ന് പെരുമ്ബാന്പിനെ പിടികൂടുന്നതിനിടെ റെസ്ക്യൂ വർക്ക് കടിയേ റ്റു. വനം വകു പ്പിന്‍റെ ആനിമല്‍ റെസ്ക്യൂവറും എംപാനല്‍ ഷൂട്ടറുമായ രാമകൃഷ്ണൻ വീരംവളപ്പിലിനാണ് കടിയേറ്റത്.തട്ടുമ്മലിലെ ചപ്പൻവളപ്പില്‍ റിയാസിന്‍റെ പറമ്ബില്‍ കാട് തെളിക്കുന്നതിനിടയില്‍ പുല്ലുവെട്ട് തൊഴിലാളിയായ മുനീറാണ് പെരുമ്ബാന്പിനെ കണ്ടത്.
ഇരയെ വിഴുങ്ങിയതിനു ശേഷം മുന്നോട്ട് നീങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പെരുമ്ബാമ്ബ്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് രാമകൃഷ്ണൻ എത്തി പാമ്ബിനെ പിടികൂടി കാട്ടില്‍വിട്ടു. പാമ്ബിനെ ചക്കിലാക്കുന്നതിനിടയിലാണ് രാമകൃഷ്ണന്‍റെ കൈവിരലിനു പാമ്ബിന്‍റെ കടിയേറ്റത്.
Post a Comment