കത്തിക്കയറി സ്വര്‍ണം, ഇന്ന് കൂടിയത് 600 രൂപ, ഇന്നത്തെ നിരക്കറിയാം


കോഴിക്കോട്: തുടർച്ചയായ സ്വർണവിലയില്‍ വർധന. ശനിയാഴ്ച ഗ്രാമിന് 75 രൂപയാണ് ഉയർന്നത്. 600 രൂപ വർധിച്ച്‌ പവന് 58400 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച ഗ്രാമിന് 80 രൂപ ഉയർന്നിരുന്നു. നവംബർ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു.

ഒക്ടോബറില്‍ 59,640 വരെ ഉയർന്ന ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. നവംബർ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

Post a Comment

Previous Post Next Post