പിടികൊടുക്കാതെ വിപണിയിൽ കുതിച്ചു കയറി സ്വർണവില. കേരളത്തിൽ ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപ ഉയർന്ന് വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 57,920 രൂപയിലെത്തി. ഗ്രാമിന് വില 80 രൂപ ഉയർന്ന് റെക്കോർഡ് 7,240 രൂപയായി. ഗ്രാം വില 7,200 രൂപ ഭേദിച്ചതും ഇത് ആദ്യമാണ്. കഴിഞ്ഞ 9 ദിവസത്തിനിടെ മാത്രം പവന് 1,720 രൂപയുടെ വർധനയുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ വർധിച്ച് ഇന്ന് 5,985 രൂപയിലാണ് വ്യാപാരം.
കുതിച്ച് കയറി സ്വർണവില; പുതിയ റെക്കോർഡ്
Alakode News
0
Post a Comment