കരുവഞ്ചാലിലെ പുഴ മലിനീകരണത്തിന് അറുതിയില്ല


കരുവഞ്ചാല്‍: മലയോരത്തെ പ്രധാന ടൗണായ കരുവഞ്ചാലിലൂടെ ഒഴുകുന്ന പുഴ മലിനമാക്കുന്നതായി ആക്ഷേപം. പുഴയോട് ചേർന്ന കെട്ടിടങ്ങളില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് പുഴ മലിനമാക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.
ഇവർ പ്ലാസ്റ്റിക്കും അജൈവമാലിന്യങ്ങള്‍ ഉള്‍പ്പെടെ പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. കഴിഞ്ഞദിവസം ജില്ലാ എൻഫോഴ്സ്മെന്‍റെത്തി പരിശോധന നടത്തി നടപടിയെടുത്തെങ്കിലും വീണ്ടും അന്യസംസ്ഥാന തൊഴിലാളികള്‍ പുഴ മലിനമാക്കുന്നത് തുടരുകയാണ്. 

ഇവർ താമസിക്കുന്ന കെട്ടിടത്തിന്‍റെ കക്കൂസ് ടാങ്കിന്‍റെ പൈപ്പ് പൊട്ടി പുഴയിലേക്കാണ് ഒഴുകുന്നത്. ഇതിനെതിരെ പുഴ സംരക്ഷണ സമിതി പ്രവർത്തകൻ കെ.സി. ലക്ഷ്മണൻ നടുവില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. പുഴയോരത്ത് നിരവധി കുടിവെള്ള സ്രോതസുകളും ഉണ്ട്. പുഴയില്‍ നിന്ന് വരുന്ന ജലം കുടിവെള്ള സ്രോതസിലേക്കും എത്തിച്ചേരുന്നുണ്ട്. ഇത് മലമ്ബനി ഉള്‍പ്പെടെയുള്ള പകർച്ചവ്യാധികള്‍ പകരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post