തമിഴ്‌നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം

ചെന്നൈയ്ക്ക് സമീപം തിരുവള്ളൂരിലെ കവരപ്പേട്ടയിൽ പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചു. ചരക്ക് തീവണ്ടിയുമായി മൈസൂരു ദർഭംഗ എക്‌സ്പ്രസ് കൂട്ടിയിടിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 3 ട്രെയിൻ കോച്ചുകൾക്ക് തീ പടർന്നതോടെ സ്ഥിതി ഗുരുതരമായത്. തീ അണയ്ക്കാൻ അഗ്നിശമന സേന അടക്കമുള്ള സന്നാഹങ്ങൾ എത്തിയിട്ടുണ്ട്. 5 കോച്ചുകളാണ് പാളം തെറ്റിയത്. നിരവധിപ്പേർക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് വരുന്ന വിവരം.

Post a Comment

Previous Post Next Post