തേർത്തല്ലി: തേർത്തല്ലി എഫ്‌എച്ച്‌സി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി ഉയർത്തണമെന്ന് യൂണിറ്റി സോഷ്യല്‍ കള്‍ച്ചറല്‍ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
ആലക്കോട് പഞ്ചായത്തിന് കീഴിലുള്ള തേർത്തല്ലി ഫാമിലി ഹെല്‍ത്ത് സെന്‍റർ (എഫ്‌എച്ച്‌സി) അടുത്ത പ്രദേശത്തെ നിരവധിയാളുകള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ്.
ആയതിനാല്‍ കിടത്തി ചികിത്സ അടക്കമുള്ള സംവിധങ്ങളോടെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി ഉയർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
തുടർന്ന് എഫ്‌എച്ച്‌സി പരിസരം ശുചീകരിച്ചു. സുമേഷ് തോമസ്, ഷൈൻ പുതുപ്പറമ്ബില്‍, മനു മാധവൻ, ഷിബു പുളിമൂട്ടില്‍, സോബിൻ ജോസഫ്, ജോഷി പോള്‍, സന്തോഷ് മാത്യു, സിബി പൂകമല, കെ. ഷിജു, സി.ജെ. റോബിൻ, ഷാജി കാരികാട്ടില്‍, മനോജ് പാട്ടത്തില്‍, ബേബി കാക്കിയാനിയില്‍, മനോജ് മേക്കാട്ട്, നിധിൻ ചാക്കോ എന്നിവർ പങ്കെടുത്തു.
Post a Comment