കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയ സംഭവത്തില്‍ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
കൊച്ചി സെൻട്രല്‍ പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ മാസം എട്ടിനായിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് വാഹനമിടിപ്പിച്ചത്. ഈ സമയം നടനൊപ്പം കാറില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തേ കുണ്ടന്നൂരിലെ ആഡംബര ഹോട്ടലിലെ ലഹരിപാർട്ടിയില്‍ പങ്കെടുത്തെന്ന സംശയത്തെ തുടർന്ന് ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.
Post a Comment