നടുവിൽ: സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിലെ മരങ്ങൾ മുറി ക്കുന്നതിനിടെ കണ്ടെത്തിയ രണ്ട് വടിവാളുകൾ കുടിയാൻമല പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതയി ലുള്ള പോത്തുകുണ്ടിലെ റബർ തോട്ടത്തിൽ ഇന്നലെ രാവിലെയാണ് വടിവാളുകൾ കണ്ടെത്തിയത്. പി.വി.സി പൈപ്പിനുള്ളിലായിരുന്നു വാളു കൾ സൂക്ഷിച്ചിരുന്നത്. മരം മുറിക്കുന്നതിനിടെ തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. വിവരമറിഞ്ഞ് കുടിയാൻമല എസ്.എച്ച്.ഒ: എം.എൻ ബിജോയിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ആയുധ ങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് റെയ്‌ഡ് ഭയന്ന് ആയുധങ്ങൾ റബർ തോട്ടത്തിൽ ഒളിപ്പിച്ചതായാണ് കരുതപ്പെടുന്നത്. എന്നാൽ ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
പോത്തുകുണ്ടിലെ റബർ തോട്ടത്തിൽ നിന്ന് രണ്ട് വടിവാളുകൾ കണ്ടെടുത്തു
Alakode News
0
Post a Comment