തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനില്‍ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന 5 വാഹനങ്ങള്‍ ചേർന്ന് ചേർന്ന് കൂട്ടിയിടിച്ച് അപകടം.
അല്‍പ്പസമയം മുമ്ബാണ് സംഭവം.
മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനില്‍ വെച്ച് സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകട സമയം മുഖ്യമന്ത്രിയും വാഹനത്തില്‍ ഉണ്ടായിരുന്നു.
സ്കൂട്ടർ യാത്രക്കാരി എംസി റോഡില്‍ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്ബോഴായിരുന്നു സംഭവം. ഇവരെ രക്ഷിക്കാൻ ഒരു എസ്കോർട്ട് വാഹനം പെട്ടെന്ന് നിർത്തുകയായിരുന്നു.
ഇതോടെ പിറകില്‍ വന്ന വാഹങ്ങളും കൂട്ടി ഇടിച്ചു. ഈ വാഹനങ്ങള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും ഇടിച്ചു. എന്നാല്‍ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയില്ല. അതേസമയം, അപകടത്തില്‍ ആർക്കും പരിക്കില്ലെന്നാണ് വിവരം. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തുടരുകയും ചെയ്തു.
#ChiefMinister #escort #collided #five #vehicles #After #accident #scooter #braked #save #passenger
Post a Comment