തളിപ്പറമ്പ്: കണികുന്നില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ട സ്ഥലത്ത് തളിപ്പറമ്ബ ഫോറസ്റ്റ് റെയിഞ്ച് സ്റ്റാഫ് നടത്തിയ പരിശോധനയില്‍ പുതുതായി ഒന്നും കണ്ടെത്താനായില്ല.
സ്ഥലത്ത് സ്ഥാപിച്ച ക്യാമറാ ട്രാപ്പുകളിലും പുലിയുടെ സാന്നിധ്യം വെളിവാകുന്ന ഒന്നും കണ്ടെത്തിയില്ല. രണ്ടു ദിവസം കൂടി പരിശോധന തുടരും.
പുളിമ്ബറമ്ബ് കണികുന്നില്‍ ദേശീയപാതാ നിർമ്മാണം നടക്കുന്ന സ്ഥലത്തായിരുന്നു പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാവിലെ വനം വകുപ്പ് റെയ്ഞ്ച് ഓഫിസർ പി രതീഷിൻ്റെ നേതൃത്വത്തില്‍ ഉന്നത സംഘം പ്രദേശം സന്ദർശിച്ച് കാല്‍പ്പാടുകള്‍ വിശദമായി പരിശോധിച്ചാണ് ഇത് പുലിയുടേതാണെന്ന് ഉറപ്പിച്ചത്.
തുടർന്ന് ആറളത്ത് നിന്നും ആർ.ആർ.ടിയും, ക്യാമറ ട്രാപ്പ് സംഘവും സ്ഥലത്തെത്തി തെർമല്‍ ഇമേജിങ് സംവിധാനമുള്ള ക്യാമറയുള്ള ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിയിരുന്നു..
Post a Comment