കൊച്ചി : ചോറ്റാനിക്കരയില്‍ നാലംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അധ്യാപക ദമ്ബതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (ഒന്പത്) ആദിയ (ഏഴ്) എന്നിവരാണ് മരിച്ചത്.
നാല് പേരുടെയും മൃതദേഹം മെഡിക്കല്‍ കോളജിന് വൈദ്യപഠനത്തിന് നല്‍കണമെന്ന് കുറിപ്പ് എഴുതിവച്ച ശേഷമാണ് മരണം. സാമ്ബത്തികപ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.
രാവിലെ വീട്ടില്‍ നിന്നും ശബ്ദമൊന്നും കേള്‍ക്കാതിരുന്നതിനെ തുടർന്ന് അയല്‍വാസികള്‍ വിവരം തിരക്കി എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Post a Comment