യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..!; താമരശ്ശേരി ചുരത്തില്‍ ചൊവ്വാഴ്ച മുതല്‍ നിയന്ത്രണം; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും; അടയ്ക്കുന്നത് അറ്റകുറ്റ പണികള്‍ക്ക് വേണ്ടി

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ പോകുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ചൊവ്വാഴ്ച മുതല്‍ ചുരത്തിലൂടെ പോകുന്ന 'ഭാരവാഹന'ങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും.
റോഡിലുള്ള കുഴികള്‍ അടയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ചുരം അടച്ചിടുന്നത്. 

വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച അർധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികളാണ് അടയ്ക്കുന്നത്.

ഈ മാസത്തിന്റെ ആദ്യവാരവും താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അന്ന് അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. യാത്രക്കാർ അധികൃതരുടെ നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.

Post a Comment

Previous Post Next Post