രാമന്തളി വാഹനാപകടം, മരണം മൂന്നായി

രാമന്തളി കുരിശുമുക്ക് വാഹനാപകടം, മരണം മൂന്നായി.രാമന്തളി സ്വദേശിനി ശ്രീലേഖയാണ് മംഗളൂരുവിലെ എ ജെ.ആശുപത്രിയിൽ വെച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരത്തു നിന്നും മംഗളൂരുവിലേക്ക് കൊണ്ടുപോയതായിരുന്നു. ശോഭ, യശോദ എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.
രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഗുഡ്സ് ഓട്ടോ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാമന്തളി പഞ്ചായത്ത് 5-ാം വാർഡിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തില്‍ നിന്നും മൂന്ന് പേർ കുരിശുമുക്കില്‍ നിന്നും രാമന്തളി റോഡില്‍ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീർക്കാൻ പോകവെയായിരുന്നു അപകടമുണ്ടായത്.

കുരിശുമുക്ക്- ഏഴിമല ടോപ് റോഡില്‍ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷനിയന്ത്രണം വിട്ട് മൂവരെയും ഇടിച്ച്‌ തെറിപ്പിച്ചു. തുടർന്ന് ഓട്ടോ മറിയുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ശോഭ സംഭവ സ്ഥലത്തു വെച്ചും യശോദ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു.

Post a Comment

Previous Post Next Post