മനോധൈര്യം കൈവിടാതെ സേഫ് ലാൻഡിങ്; ക്യാപ്റ്റനും സഹ പൈലറ്റിനും കയ്യടി

തിരുച്ചിറപ്പള്ളി : സാങ്കേതിക തകരാറിനെ തുടർന്ന് തിരുച്ചിറപ്പള്ളിയില്‍ രണ്ട് മണിക്കൂറിലേറെ ആശങ്ക സൃഷ്‌ടിച്ചായിരുന്നു 141 യാത്രക്കാരുമായി എയർ ഇന്ത്യയുടെ എക്സ്ബി 613 വിമാനം വട്ടമിട്ട് പറന്നുകൊണ്ടിരുന്നത്.
ഒടുവില്‍ ആശങ്കയൊഴിഞ്ഞ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചതിന് പിന്നാലെ കയ്യടി നേടുകയാണ് ക്യാപ്റ്റനും സഹ പൈലറ്റും. ആത്മധൈര്യത്തിന്റേയും മനസാന്നിധ്യത്തിൻ്റേയും നേർരൂപം എന്ന് പ്രശംസിച്ചാണ് ക്യാപ്റ്റനും സഹ പൈലറ്റിനും അഭിനന്ദനപ്രവാഹം വരുന്നത്. 

ക്യാപ്റ്റൻ ഇഖ്റോ റിഫാദലിക്കും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്‌ണയ്ക്കുമാണ് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍ നിറയുന്നത്. ആശങ്കകള്‍ക്കൊടുവില്‍ വിമാനം ലാൻഡ് ചെയ്ത‌പ്പോള്‍ വിമാനത്താവളമാകെ നിറഞ്ഞ കയ്യടിയോടെയാണ് വിമാനത്തെ സ്വീകരിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റ‌ാലിൻ ഉള്‍പ്പെടെയുള്ളവർ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിച്ച പൈലറ്റിന് അഭിനന്ദനവുമായി എത്തി.

Post a Comment

Previous Post Next Post