ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഓഫീസ് സമയത്ത് സർക്കാർ ഓഫീസുകളില്‍ വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകള്‍ വേണ്ടെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍.

സാംസ്‌കാരിക പരിപാടികള്‍ക്ക് അടക്കം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം സ്ഥാപന മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും സർക്കാർ നിർദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവർത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങള്‍ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

ഓഫീസ് സമയം അല്ലാത്തപ്പോള്‍ മാത്രമേ ഇത്തരം പരിപാടികള്‍ നടത്താവൂ. അല്ലാത്തപക്ഷം ഉത്തരവ് ലംഘിച്ചാല്‍ നടപടിയുണ്ടാകമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 

ഓഫീസ് സമയത്ത് സാംസ്‌കാരിക പരിപാടികള്‍ പാടില്ലെന്ന് നേരത്തേ സര്‍വീസ് ചട്ടപ്രകാരം ഉത്തരവുണ്ടായിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റില്‍ അടക്കം ഓഫീസ് സമയത്ത് ഇത്തരം പരിപാടികള്‍ നടക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നതിനു പിന്നാലെയാണ് ഈ സര്‍ക്കാര്‍ നടപടി.

Post a Comment

Previous Post Next Post