ബസ് ജീവനക്കാരുടെ നല്ല മനസ്: വിദ്യാർത്ഥിനിയുടെ നഷ്ടപ്പെട്ട മാല തിരികെ നൽകി തെക്കേടത്ത് ട്രാവൽസിലെ ജീവനക്കാർ

പയ്യാവൂർ: ബസ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട വിദ്യാർത്ഥിനിയുടെ സ്വർണ്ണമാല തിരിച്ചുനൽകി തെക്കേടത്ത് ട്രാവൽസിലെ ജീവനക്കാർ. ബസ് കണ്ടക്ടർ ശ്രീഹരിയുടെ കൈവശമാണ് സ്വർണമാല വീണുകിട്ടിയത്. ബഹു.പയ്യാവൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ. സാജു സേവ്യറിന്റെ സാന്നിധ്യത്തിലാണ് ബസ് ജീവനക്കാർ വിദ്യാർത്ഥിനിക്ക് സ്വർണമാല കൈമാറിയത്.
മാതൃക കാണിച്ച തെക്കേടത്ത് ബസ്സിലെ  ജീവനക്കാർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പഞ്ചായത്ത് ഭരണാസമിതിയും, പയ്യാവൂർ പോലീസും നാട്ടുകാരും.

Post a Comment

Previous Post Next Post