അമൽ സുരേഷിനെ കണ്ടെത്താനും കുടുംബത്തിന്റെ ആശങ്ക അകറ്റാനും നടപടികൾ സ്വീകരിക്കണം അഡ്വ. സോണി സെബാസ്റ്റ്യൻ

ആലക്കോട്: കുവൈറ്റ് സമുദ്ര അതിർത്തിയിൽ ഇറാനിയൻ വ്യാപാര കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ വെള്ളാട് കാവുംകുടിയിലെ അമൽ സുരേഷിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനും കുടുംബത്തിന്റെ ആശങ്ക അകറ്റാനും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളും ബന്ധപ്പെട്ട കപ്പൽ കമ്പനി അധികൃതരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി  അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. അമൽ സുരേഷിന്റെ വീട് സന്ദർശിച്ച കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കപ്പൽ ജീവനക്കാരനായിരുന്നു അമൽ ഒരു മാസം മുമ്പാണ് അപകടത്തിൽപ്പെട്ടത് 6 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത് ഇവരിൽ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു ഇവരിൽ അമർ ഉൾപ്പെടെയുള്ളവർ ഉണ്ടോ എന്ന് സംബന്ധിച്ച് ഡിഎൻഎ പരിശോധനാഫലം സംബന്ധിച്ചോ കൃത്യമായ വിവരങ്ങൾ കുടുംബത്തെ അറിയിക്കാൻ ബന്ധപ്പെട്ട കപ്പൽ കമ്പനി അധികൃതരോ വിദേശകാര്യമന്ത്രാലയം ഇതുവരെ തയ്യാറാകാത്തതിനെ തുടർന്ന് അമലിന്റെ കുടുംബാംഗങ്ങൾ ഏറെ ആശങ്കയിൽ കഴിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അമലിനെ കണ്ടെത്താനും കൃത്യമായി വിവരങ്ങൾ ലഭ്യമാക്കാനും ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു കോൺഗ്രസ് കരുവഞ്ചാൽ മണ്ഡലം പ്രസിഡണ്ട് ടോമി കുമ്പിടിയാമക്കൽ വർക്കി  മൂഴിയാങ്കൽ  ഷാജു  പെരുമ്പറമ്പിൽ എന്നിവരും സോണി സെബാസ്റ്റ്നൊപ്പം ഉണ്ടായിരുന്നു


Post a Comment

Previous Post Next Post