കണ്ണൂർ: പരിയാരത്ത് അഞ്ചുവയസ്സുകാരിയുടെ മൂക്കില്‍ നിന്ന് പെൻസില്‍ പുറത്തെടുത്തു. മുരിക്കല്‍ കൊയപ്ര സ്വദേശിനിയുടെ മൂക്കില്‍ അബദ്ധത്തില്‍ തറച്ചു കയറിയ വലിയ പെൻസിലാണ് പരിയാരം കണ്ണൂർ ഗവ.
മെഡിക്കല്‍ കോളേജിലെ ഇ.എൻ.ടി വിഭാഗത്തിലെ ഡോക്ടർമാർ പുറത്തെടുത്തത്.
ഞായറാഴ്ച വൈകുന്നേരം കഠിനമായ വേദനയോടെ കുട്ടിയെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഡോക്ടർമാർ പരിശോധന നടത്തിയപ്പോഴാണ് മുക്കിനുള്ളിലേക്ക് പിൻവശത്തേക്ക് പെൻസില്‍ കയറിപ്പോയത് കണ്ടത്.
തുടർന്ന് ഏറെ നേരത്തെ ശ്രമത്തിനോടുവിലാണ് കുട്ടിയുടെ മൂക്കില്‍ നിന്ന് പെൻസില്‍ എടുത്തത്. കുട്ടി സുഖം പ്രാപിച്ചു.

Post a Comment