കോഴിക്കോട്: അങ്കണവാടിയില്‍ വച്ച് മൂന്നരവയസുകാരന് വീണ് ഗുരുതരപരുക്ക്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രയില്‍ ചികിത്സയിലാണ്.
കണ്ണൂര്‍ നെരുവമ്ബ്രം സ്വദേശി ധനേഷിന്‍റെ മകനാണ് പരുക്കേറ്റത്. അങ്കണവാടിയില്‍ വച്ച് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് വീണ് പരുക്കേറ്റത്.
എന്നാല്‍ അങ്കണവാടി ടീച്ചർ ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല. വൈകിട്ട് കുട്ടിയെ വിളിക്കാനായി ബന്ധു എത്തിയപ്പോഴാണ് കുട്ടിയുടെ തലയില്‍ പരുക്ക് കാണുന്നത്. തിരക്കിയപ്പോഴാണ് കുട്ടി വീണ് മുറിവുപറ്റിയ വിവരം ടീച്ചർ പറയുന്നത്.
രാത്രിയായതോടെ കുട്ടിക്ക് പനിയും തളർച്ചയും തോന്നിയതോടെ രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളെജിലും എത്തിച്ചു. പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ പരിയാരത്ത് നിന്നും കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് കുടുബം അറിയിച്ചു.
Post a Comment