കാട്ടുപന്നിക്ക് വെച്ച കെണിയില്‍പ്പെട്ട് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

വടക്കാഞ്ചേരി: തൃശ്ശൂർ വരവൂർ വേട്ടാണകുന്നു ഭാഗത്ത് സഹോദരങ്ങളെ പാടശേഖരത്തില്‍ ഷോക്കേറ്റു മരിച്ചനിലയില്‍ കാണപ്പെട്ടു.

ചീരമ്ബത്തൂർ രവീന്ദ്രൻ (57) അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചവരെന്നു തിരിച്ചറിഞ്ഞു. 

കാട്ടു പന്നി വേട്ടക്കായി ഒരുക്കിയ വൈദ്യുതി കൊണിയില്‍ നിന്നാണ് ഇവർക്ക് ഷോക്കേറ്റിട്ടുള്ളത്. കാട്ടുപന്നിയുടെ ജഡവും സമീപത്തുണ്ട്. മീൻ പീടിക്കാൻ പോയതായിരുന്നു രവീന്ദ്രനും അരവിന്ദാക്ഷനും.

Post a Comment

Previous Post Next Post