ബംഗളൂരു: കർണാടകയിലെ ബെലേക്കേരി അനധികൃത ഇരുമ്ബയിര് കടത്ത് കേസില്‍ കാർവാർ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.
ഏഴ് വർഷം തടവും 9.6 കോടി രൂപ പിഴയുമാണ് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചത്. വഞ്ചനാ കേസില്‍ ഏഴ് വർഷം തടവും ഒമ്ബത് കോടി രൂപ പിഴയും മോഷണക്കേസില്‍ ഏഴ് വർഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
ഇരുമ്ബയിര് കടത്തിയ കേസില്‍ സെയിലിനെ കഴിഞ്ഞ ദിവസമാണ് സിബിഐ അറസ്റ്റ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇളവു വേണമെന്നും എംഎല്‍എ വാദിച്ചെങ്കിലും കോടതി ശിക്ഷയിളവ് കാര്യമായി പരിഗണിച്ചിട്ടില്ല.
ഷിരൂരിലെ ഗംഗാവലി പുഴയില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തില്‍ സജീവമാകുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തതോടെയാണ് സതീഷ് കൃഷ്ണ സെയില്‍ വാർത്തകളില്‍ ഇടം പിടിച്ചതും മലയാളികള്‍ക്ക് പരിചിതനായതും.
Post a Comment