കെ.എസ്.ആർ.ടി.സി ഡ്രൈവറെ മന്ത്രി ആദരിച്ചു


ആലക്കോട്: അപകടാവസ്ഥയിൽ നിന്ന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ വായാട്ടുപറമ്പ് ബാലപുരത്തെ വി.എസ് രാജേഷിനെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ ആദരിച്ചു. കോഴിക്കോട് നടന്ന ചടങ്ങി ലാണ് മന്ത്രി ഉപഹാരം നൽകി. ഡ്രൈവറെ ആദരിച്ചത്. കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറാണ് രാജേഷ്. കാഞ്ഞങ്ങാട്- കമ്പല്ലൂർ റൂട്ടിലെ യാത്രയ്ക്കിടെ കാറ്റിലും മഴയിലും മരം വീണതിനെത്തുടർന്ന് ബസിന് മുകളിലേക്ക് വൈദ്യുതി ലൈൻപൊട്ടി വീണ് അപകടാവസ്ഥ ഉടലെടുത്തപ്പോഴാണ് രാജേഷും കണ്ടക്ടർ വടകര സ്വദേശി ഷൈജുവും ചേർന്ന് യാത്രക്കാരുടെ ജീവൻ സംരക്ഷിച്ചിരുന്നത്.

Post a Comment

Previous Post Next Post