ആലക്കോട്: ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം ആലക്കോട് ടൗണിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്‍റെ നിർമാണ പ്രവൃത്തിക്കു തുടക്കമായി.
നിലവിലുണ്ടായിരുന്ന കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ചുനീക്കി ഏഴുവർഷങ്ങള്‍ക്കു ശേഷമാണ് അതെസ്ഥലത്തു തന്നെ പുതിയ ഹാളിന്‍റെ നിർമാണം ആരംഭിക്കുന്നത്.
രണ്ടുകോടിയിലേറെ മുടക്കി ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കമ്യൂണിറ്റി ഹാള്‍ നിർമാണം. മുൻ മന്ത്രിയും ദീർഘകാലം എംഎല്‍എയുമായിരുന്ന കെ.സി. ജോസഫിന്‍റെ കാലത്ത് അനുവദിച്ച ഒരു കോടിയും, സജീവ് ജോസഫിന്‍റെ എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 50 ലക്ഷവും പഞ്ചായത്ത് ഫണ്ടും ചിലവഴിച്ചാണ് ഹാള്‍ നിർമിക്കുന്നത്.
പഴയ കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ചുനീക്കിയ ശേഷം പുനർനിർമാണ പ്രവൃത്തി ദീഘകാലം നീണ്ടു പോയത് ജനങ്ങളുടെയും, വിവിധ സംഘടനകളുടെയും പ്രതിഷേധത്തിന് കാരണമായിരുന്നു. പഞ്ചായത്തിന്‍റെ അടക്കമുള്ള പരിപാടികള്‍ സ്വകാര്യ ഹാളുകളെ ആശ്രയിച്ചാണ് ഇക്കാലമത്രയും നടന്നിരുന്നത്.
സാങ്കേതിക കാരണങ്ങളാണ് പുതിയ ഹാളിന്‍റെ നിർമാണ പ്രവൃത്തി നീണ്ടു പോയതിന് കാരണമെന്നാണ് പഞ്ചായത്തിന്‍റെ വാദം. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്‍റെ നിർമാണം ഒരു വർഷത്തിനുള്ളില്‍ പൂർത്തികരിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
Post a Comment