കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ കുടുംബത്തോട് മാപ്പ് പറഞ്ഞ് ജില്ലാ കലക്ടർ അരുണ്‍ കെ. വിജയൻ. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് പത്തനംതിട്ട സബ്കലക്ടർ വഴി കുടുംബത്തിന് കൈമാറി.
കണ്ണൂർ കലക്ടർക്കെതിരെ വ്യാപകമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മാപ്പുപറച്ചില്‍. കലക്ടർക്കെതിരെ ആരെങ്കിലും പരാതി നല്‍കിയാല്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ രാവിലെ വ്യക്തമാക്കിയിരുന്നു.
ഗൂഢാലോചന ആരോപണത്തിന്റെ വിശദാംശം അറിഞ്ഞശേഷം പ്രതികരിക്കാമെന്നും നവീൻ ബാബുവിന്റെ കുടുംബത്തെ ചേർത്തുപിടിക്കും എന്നും റവന്യൂ മന്ത്രി തൃശൂരില്‍ പറഞ്ഞു.അതേസമയം ദുഃഖം പങ്കു വച്ചുള്ള കലക്ടറുടെ കത്തിലെ വാചകങ്ങള്‍ പുറത്ത്. നവീൻ ബാബുവിന്റെ മരണത്തിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ലെന്നും എന്റെ ചുറ്റും ഇരുട്ട് മാത്രമാണെന്നും നഷ്ടബോധം പറഞ്ഞറിയിക്കാനാകില്ലെന്നും കുടുംബത്തിന് നല്‍കിയ കത്തില്‍ പറയുന്നു.
ഇന്നലെവരെ എന്റെ തോളോട് ചേർന്ന് പ്രവർത്തിച്ച ആളാണ് നവീൻ. സഹാനുഭൂതിയോടെ ജോലി ചെയ്ത വ്യക്തിയായിരുന്നുവെന്നും ഇപ്പോള്‍ പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ എന്നും കലക്ടർ കുടുംബത്തെ നല്‍കിയ കത്തില്‍ പറയുന്നു. പത്തനംതിട്ട സബ് കലക്ടർ വഴിയാണ് ദുഃഖം പങ്കു വച്ചുള്ള കത്ത് കുടുംബത്തിന് കൈമാറിയത് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ ചേമ്ബിനെ വിളിച്ചു സംസാരിച്ചിരുന്നു.
Post a Comment