എല്ലാ കോടതി നടപടികളും ഇനി തത്സമയം കാണാം, പുതിയ സംവിധാനമൊരുക്കാൻ സുപ്രീംകോടതി


ഡല്‍ഹി: കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് സുപ്രീംകോടതി. ദിവസേന എല്ലാ കോടതി നടപടികളും തത്സമയം സംപ്രേഷണം ചെയ്യും.
യൂട്യൂബിന് പകരം സുപ്രീംകോടതിയുടെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് തത്സമയ സംപ്രേഷണം നടത്തുക. 

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഏർപെടുത്തുന്നത്. വെള്ളിയാഴ്ച ഇതിന്റെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇത് വിജയകരമായതിന്റെ പശ്ചാത്തലത്തില്‍, ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനവും ഉദ്ഘാടനവും ഉടനുണ്ടായേക്കും. 

നിലവില്‍ സുപ്രീംകോടതിയില്‍ ഭരണഘടനാ ബെഞ്ചിന്റെ കേസുകളുടെയും പൊതുതാല്‍പര്യമുള്ള കേസുകളുടേയും തത്സമയ സംപ്രേഷണമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇത് മാറ്റി സുപ്രീംകോടതിയിലെ 16 കോടതി മുറികളിലും നടക്കുന്ന എല്ലാ കേസുകളുടേയും തത്സമയ സംപ്രേഷണം നടത്തുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതിയാണ് രാജ്യത്ത് ആദ്യമായി മുഴുവൻ കോടതി നടപടികളും തത്സമയം സംപ്രേഷണം ചെയ്തത്.

Post a Comment

Previous Post Next Post