ഒരു കഷ്ണം ഉരുളക്കിഴങ്ങ് മതി; ഫ്രീസറില്‍ ഐസ് കട്ടപിടിക്കുന്നതിന് പരിഹാരം ഇതാ

തിരക്കുപിടിച്ച ജീവിതത്തിലെ ഒഴിച്ചുകൂട്ടാൻ കഴിയാത്ത ചില കാര്യങ്ങളില്‍ ഒന്നാണ് എല്ലാ വീടുകളിലും കാണപ്പെടുന്ന ഫ്രിഡ്ജ്.
ഫ്രിഡ്ജ് ഇല്ലാത്ത വീടുകള്‍ ഇല്ല എന്ന് വേണം പറയാൻ. നാം ഭക്ഷണ സാധനങ്ങളും പച്ചക്കറികളും പഴങ്ങളും എല്ലാം കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത് ഫ്രിഡ്ജ് ആണ്. സാധനങ്ങള്‍ ദീർഘനാള്‍ ഒരു കേടുപാടും കൂടാതെ ഫ്രിഡ്ജുകളില്‍ വീട്ടമ്മമാർ സൂക്ഷിച്ചു വയ്ക്കാറുണ്ട്. അത് അവർക്ക് വലിയൊരു ആശ്വാസം തന്നെയാണ്. നമ്മുടെ നിത്യജീവിതത്തിലെ ചിലവ് ചുരുക്കുന്നതിന്റെ ഒരു ഭാഗമായി ഫ്രിഡ്ജിന് ഉപയോഗത്തെ കാണാൻ സാധിക്കും.

ഒരു ആഘോഷമോ മറ്റോ കഴിഞ്ഞു കഴിഞ്ഞാല്‍ ഫ്രിഡ്ജിനകത്ത് ഒന്നും വയ്ക്കാൻ സ്ഥലം ഉണ്ടാകാറില്ല. കാരണം ബാക്കി വരുന്നതെല്ലാം വീട്ടമ്മമാർ ഫ്രിഡ്ജിനകത്തേക്കാണ് വയ്ക്കാറുള്ളത്. ഫ്രിഡ്ജില്‍ ഓരോ സാധനങ്ങളും സൂക്ഷിക്കാൻ പ്രത്യേകം സ്ഥലമുണ്ട്. പച്ചക്കറികളും പഴങ്ങളുമെല്ലാം വയ്ക്കാൻ താഴെ ഭാഗത്താണ് ഫ്രിഡ്ജില്‍ സ്ഥലം ഉള്ളത്. ഇതിന് പുറമെ കുപ്പികള്‍ സൂക്ഷിക്കാനും മുട്ട വയ്ക്കാനും പാല്‍ സൂക്ഷിക്കാനും എല്ലാം പ്രത്യേക സ്ഥലങ്ങള്‍ ഫ്രിഡ്ജില്‍ ഉണ്ട്. ഈ ഭാഗങ്ങളെല്ലാം സാധനങ്ങള്‍ കൊണ്ട് നാം പലപ്പോഴും നിറയ്ക്കാറുണ്ട്

പൊതുവേ ഫ്രിഡ്ജില്‍ ഒഴിഞ്ഞു കിടക്കുന്ന ഭാഗമാണ് ഫ്രീസർ. ഇറച്ചിയോ മീനോ മാത്രമാണ് നാം ഫ്രിഡ്ജില്‍ സൂക്ഷിക്കാറുള്ളത്.. കൂടുതല്‍ തണുപ്പ് ലഭിക്കുന്ന ഫ്രിഡ്ജിന്റെ ഭാഗമായ ഫ്രീസർ ഐസ് ഉണ്ടാക്കുന്നതിനാണ് പ്രധാനമായും പ്രയോജനപ്പെടുത്താറുള്ളത്. എന്നാല്‍ ഈ ഫ്രീസറില്‍ അടിക്കടി ഐസ് കട്ടപിടിക്കുന്നത് പലർക്കും വലിയൊരു തലവേദന തന്നെയാണ്. കാരണം ഐസ് നിറഞ്ഞാല്‍ ഇതിലേക്ക് സാധനങ്ങള്‍ വയ്ക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഇത് മാറ്റാനും വലിയ പണി തന്നെയാണ്. എന്നാല്‍ ഫ്രിഡ്ജില്‍ ഐസ് കട്ട പിടിക്കാതിരിക്കാൻ ഉള്ള ഒരു സൂത്രമാണ് ഇനി പറയാൻ പോകുന്നത്.

ആദ്യം ഒരു ഉരുളക്കിഴങ്ങ് എടുക്കുക. ഇതിന്റെ ഒരു ഭാഗം മാത്രമാണ് ആവശ്യമായി ഉള്ളത്. ഇതിന് ശേഷം ഒരു ഭാഗം എടുത്ത് നന്നായി അമർത്തിക്കൊടുക്കുക. ജ്യൂസ് പുറത്തേയ്ക്ക് ഒഴുകുന്നതുവരെ ഇങ്ങനെ അമർത്തിക്കൊടുക്കാം. ശേഷം ഈ ജ്യൂസ് മൊത്തം ഫ്രീസറില്‍ തേയ്ക്കാം. ഫ്രീസറിന്റെ എല്ലാ ഭാഗത്തും ഉരുളക്കിഴങ്ങ് ഉരച്ചുകൊടുക്കണം. ഇങ്ങനെ ചെയ്താല്‍ ഫ്രീസറില്‍ അതിവേഗം ഐസ് കട്ടപിടിയ്ക്കില്ല.

Post a Comment

Previous Post Next Post