ഇരിട്ടി:കാണാതായ യുവാവിൻ്റെ മൃതദേഹം വളപട്ടണം പുഴയില്‍ കണ്ടെത്തി. പയ്യാവൂർ സ്വദേശി ജോബിഷ് ജോർജ്(34)ന്റെ മൃതദേഹമാണ് വളപട്ടണം പുഴയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം മുതല്‍ യുവാവിനെ കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കെഎസ്‌ഇബി ജീവനക്കാരനാണ് ജോബിഷ് ജോർജ്.
Post a Comment