മാഹി : ബസിലിക്ക തീർഥാടന കേന്ദ്രമായ വിശുദ്ധ അമ്മ ത്രേസ്യയുടെ നാമധേയത്തിലുള്ള മാഹി ബസിലിക്ക തീർഥാടന കേന്ദ്രത്തിലെ 18 ദിവസം നീണ്ടു നിന്ന തിരുനാള്‍ ആഘോഷം ഇന്നലെ ഉച്ചകഴിഞ്ഞ് സമാപിച്ചു.
തിരുനാളിന്‍റെ അവസാന ദിവസമായ ഇന്നലെ രാവിലെ 10.30 ന് കണ്ണൂർ രൂപത വികാരി ജനറല്‍ റവ. മോണ്‍. ക്ലാരൻസ് പാലിയത്ത് മുഖ്യ കാർമികത്വം വഹിച്ച് ആഘോഷമായ ദിവബലി അർപ്പിച്ചു. ദിവ്യബലിക്ക് ശേഷം നൊവേന, അമ്മയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആരാധന, ആശീർവാദം എന്നിവ നടന്നു.
ദേവാലയത്തിനകത്ത് പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ച വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ഉച്ചകഴിഞ്ഞ് 2.30 ന് കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജെൻസണ്‍ പുത്തൻവീട്ടില്‍ രഹസ്യ അറയിലേക്ക് മാറ്റി. സഹവികാരി ഫാ. നോബിള്‍ ജൂഡ് എം. ജെ, ബ്രദർ നിജോ ആന്‍റണി തുടങ്ങിയവർ നേതൃത്വം നല്‍കി. ശേഷം കൊടിയിറക്കി.
Post a Comment