ഡല്‍ഹി: ഒരാഴ്ചക്കിടെ നൂറിലധികം വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയർന്നതോടെ രാജ്യത്തെ വ്യോമയാന മേഖല പ്രതിസന്ധിയില്‍.
തുടർച്ചയായി ഇ മെയില്‍, എക്സ് അക്കൗണ്ടുകള്‍ വഴിയാണ് ഭീഷണികള്‍ വരുന്നത്. ദുരൂഹത തുടരുന്നതിനൊപ്പം പിന്നിലാരെന്ന അന്വേഷണവും തുടരുകയാണ്.
വ്യോമയാന മേഖലയുടെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്ന രീതിയിലാണ് തുടർച്ചയായി ബോബ് ഭീഷണികള്‍ ഉണ്ടാകുന്നത്. സന്ദേശം അയക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറയുമ്ബോഴും ഭീഷണികള്‍ക്ക് കുറവില്ല. ചില വിദേശ വിമാന സർവീസുകള്‍ക്കും ഭീഷണിയുണ്ടാകുന്നുണ്ട്. ഇൻഡിഗോ, വിസ്താര, ആകാശ, എയർ ഇന്ത്യ വിമാനങ്ങള്‍ക്കാണ് കൂടുതലും ഭീഷണി.
വിമാനങ്ങള്‍ക്ക് പുറമെ വിമാനത്താവളങ്ങള്‍ക്കും ഭീഷണികള്‍ ഉണ്ടാകുന്നുണ്ട്. ഇത്രയേറെ ഭീഷണികള്‍ എത്തുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഞാറാഴ്ച 240-ലധികം യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിസ്താര വിമാനത്തിന് ഭിഷണി ഉണ്ടായതിനെ തുടർന്ന് അഫ്ഗാനിസ്ഥാനില്‍ ഇറക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാൻ വിമാനമിറക്കാൻ അനുമതി നിഷേധിക്കുകയും തുടർന്ന് ഡല്‍ഹിയിലേക്ക് തിരിച്ച് പറക്കുകയും ചെയ്തു. വിപിഎൻ ഉപയോഗിച്ച് ലൊക്കേഷൻ മറയ്ക്കുന്നതിനാല്‍ അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ പ്രയാസമാണ്. ഡല്‍ഹി പൊലീസിന്റെ സൈബർ സെല്ലും ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷനും ചേർന്നാണ് കേസുകള്‍ അന്വേഷിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ സിഐഎസ്‌എഫ്, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി എന്നിവയുടെ ഡയറക്ടർ ജനറല്‍മാരുമായി കൂടിക്കാഴ്ച നടത്തി.
Post a Comment