അരിമണികളില്‍ ഹരിശ്രീ; അറിവിന്റെ ലോകത്തേയ്ക്ക് ചുവടുവച്ച്‌ കുരുന്നുകള്‍; ഇന്ന് വിജയ ദശമി

തിരുവനന്തപുരം: വിജയ ദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച്‌ അറിവിന്റെ ലോകത്തേക്ക് കടന്ന് കുരുന്നുകള്‍. ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു.

കുട്ടികളെ എഴുത്തുനിരുത്തുന്നതിനായുള്ള എല്ലാവിധ ക്രമീകരണങ്ങളും കഴിഞ്ഞ ദിവസത്തോടെ പൂർത്തിയായിരുന്നു.

പതിനായിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് ആദ്യാക്ഷരം കുറിക്കുക. ക്ഷേത്രങ്ങള്‍ക്ക് പുറമേ തുഞ്ചൻപറമ്ബ് അടക്കമുള്ള സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തുന്നുണ്ട്. വിജയദശമിയുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ഉണ്ട്.

മൂകാംബിക ക്ഷേത്രത്തില്‍ ഇന്നലെ തന്നെ എഴുത്തിനിരുത്ത് ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ഇന്നും ഇത് തുടരും. ഇവിടെ പുലർച്ച മുതല്‍ തന്നെ കുട്ടികളെ എഴുത്തിനിരുത്താൻ ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ സരസ്വതി ക്ഷേത്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവിന്റെ മടിയില്‍ ഇരുന്ന് തളികയില്‍ ചൂണ്ടുവിരല്‍ കൊണ്ടാണ് ആദ്യാക്ഷരം കുറിക്കുക. ഹരിശ്രീ ഗണപതയെ നമ എന്ന് കുട്ടികള്‍ അരിമണികളില്‍ എഴുതും. ഇതിന് ശേഷം നാവില്‍ മധുരം വയ്ക്കും. ഇതോടെ എഴുത്തിനിരുത്ത് പൂർത്തിയായി. ഇതിന് ശേഷം കുട്ടികള്‍ക്ക് എഴുത്തും വായനയും എല്ലാം ആരംഭിക്കാം.

Post a Comment

Previous Post Next Post